പ്രകാശോല്‍സവം 2015 ക്വിസ് മത്സരത്തില്‍ പയ്യന്നൂര്‍ സബ്ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ഉദയ പി വി ....മാളവിക എം കെ ....എന്നീ കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ ..

വിജ്ഞാനോല്‍സവത്തില്‍ കക്കറ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം .യു പി വിഭാഗത്തില്‍ ബ്ലോക്കിലേക്ക് തെരഞ്ഞെടുത്ത ഉദയ പി വി , നന്ദന പി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിന്‍റെ അഭിനന്ദനങ്ങള്‍ ........

30 October 2014

കലാമേള  2014  ഒക്ടോബര്‍ ....മത്സര  ഫലങ്ങള്‍ .....    ഒന്നാം സ്ഥാനം -മംഗള്‍യാന്‍  ഹൗസ് .....രണ്ടാം സ്ഥാനം ചന്ദ്രയാന്‍ ഹൗസ് ,,,,,മൂന്നാം സ്ഥാനം   ആര്യഭട്ട  ഹൗസ് ....  വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ 
കലാമേള  ചിത്രങ്ങളിലൂടെ



















27 October 2014


മംഗള്‍യാന്‍  വിജയോല്‍സവം
മംഗള്‍യാന്‍  വിജയോത്സവത്തെക്കുറിച്ച്     ISRO  ശാസ്ത്രജ്ഞന്‍  ഡോ: പി എം  സിദ്ധാര്‍ത്ഥന്‍  കുട്ടികളുമായി  സംവദിക്കുന്നു .

എരമം  കുറ്റൂര്‍ പഞ്ചായത്ത്‌  തലത്തില്‍ നടത്തിയ    ആരോഗ്യ  ക്വിസ്  മത്സരത്തില്‍  കക്കറ  സ്കൂളിനു   ഒന്നാം   സ്ഥാനം .......



ആരോഗ്യ വകുപ്പ്  നടത്തിയ  ശുചിത്വ ക്വിസ്സിലെ    സ്കൂള്‍തല   വിജയികള്‍ ...നന്ദന കെ ബി , മുസ്തഫ, ആദിത്യ  കെ വി ...വിജയികള്‍ക്ക്  അഭിനന്ദനങ്ങള്‍

21 October 2014

സ്കൂള്‍ വാഴത്തോട്ടം

വിജ്ഞാനോല്‍സവത്തില്‍  മേഖലാതലത്തിലേക്ക്   തിരഞ്ഞെടുത്ത
രേവതി ആര്‍ കെ  ....ഉദയ  പി വി ......എന്നീ   വിദ്യാര്‍ത്ഥികള്‍ക്ക്  ഹെഡ് മിസ്ട്രെസ്സ്     സര്‍ട്ടിഫിക്കറ്റുകള്‍  വിതരണം  ചെയ്യുന്നു



13 October 2014

സ്കൂള്‍  ഓപ്പണ്‍   ഓഡിറ്റോറിയം  നിര്‍മ്മാണം   അവസാന  ഘട്ടത്തില്‍

 മദ്യത്തിനും  മയക്കുമരുന്നിനും   മാലിന്യത്തിനും  എതിരെ കക്കറ  ടൌണിലേക്ക്  സ്കൂള്‍  കുട്ടികള്‍  നടത്തിയ   ബോധ വല്‍ക്കരണ  ജാഥ








പ്രണാമം .......ഗാന്ധി  ജയന്തി  ദിനത്തില്‍  കുട്ടികള്‍   പുഷ്പാര്‍ച്ചന  നടത്തുന്നു





2 October 2014

ഗാന്ധി ജയന്തി......... GANDHI JAYANTHI ......രഘുപതി രാഘവ രാജാ റാം ...........

 


നമ്മുടെ പ്രിയ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനം, ഒക്ടോബര്‍ രണ്ട്....
ഗാന്ധി ജയന്തി...

മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി
1869 ഒക്ടോബര്‍ 2  1948 ജനുവരി 30
അപരനാമം:
ബാപ്പുജി
ജനനം:
ജനന സ്ഥലം:
മരണം:
മരണ സ്ഥലം:
മുന്നണി:
ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം
സംഘടന:
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്


മോഹന്‍‌ദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധി (1869ഒക്ടോബര്‍ 2 - ജനുവരി 30) ഇന്ത്യയുടെ രാഷ്ട്രപിതാവാണ്‌. അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെനേതാവും വഴികാട്ടിയുമായിരുന്നു. അഹിംസയിലൂന്നിയസത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നര്‍ത്ഥം വരുന്ന മഹാത്മാ, അച്ഛന്‍ എന്നര്‍ത്ഥം വരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങള്‍ ജനഹൃദയങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാള്‍ ദാര്‍ശനികനായാണ് ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നത്.
ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുവാന്‍ മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവന്‍ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലര്‍ത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവത്തകര്‍ക്കു മാതൃകയായി. സ്വയം നൂല്‍ നൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.
ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍  ആഗോള തലത്തില്‍ ഒട്ടേറെ പൗരാവകാശ പ്രവത്തകരെ സ്വാധീനിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്സ്റ്റീവ് ബികോനെല്‍സണ്‍ മണ്ടേലഓങ് സാന്‍ സൂ കിഎന്നിവര്‍ ഗാന്ധിയന്‍ ആശയങ്ങള്‍സ്വാംശീകരിച്ചവരില്‍പെടുന്നു. ഭാരതീയര്‍ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 2">ഒക്ടോബര്‍ 2 ഗാന്ധിജയന്തി എന്ന പേരില്‍ ദേശീയഅവധി നള്‍കി ആചരിക്കുന്നു. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയന്‍ ആശയത്തോടുള്ള ബഹുമാനാര്‍ത്ഥം ഐക്യരാഷ്ട്രസഭ അന്നേ ദിവസം ലോക അഹിംസാ ദിനമായും പ്രഖ്യാപിചിട്ടുണ്ട്






ഗാന്ധിജിയുടെ കയ്യൊപ്പ്.









ഗാന്ധിജിയെ കുറിച്ച്.















ഗാന്ധിജിയുടെ കണ്ണടയുടെ രൂപത്തിലുള്ള അക്ഷരങ്ങള്‍ കൊണ്ട് എഴുതിയ ചില സന്ദേശങ്ങള്‍..