പ്രകാശോല്‍സവം 2015 ക്വിസ് മത്സരത്തില്‍ പയ്യന്നൂര്‍ സബ്ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ഉദയ പി വി ....മാളവിക എം കെ ....എന്നീ കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ ..

വിജ്ഞാനോല്‍സവത്തില്‍ കക്കറ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം .യു പി വിഭാഗത്തില്‍ ബ്ലോക്കിലേക്ക് തെരഞ്ഞെടുത്ത ഉദയ പി വി , നന്ദന പി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിന്‍റെ അഭിനന്ദനങ്ങള്‍ ........

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്


ഹിരോഷിമ ദിനം  2015

ഹിരോഷിമ ,നാഗസാക്കിയിലെ ആ ദിനങ്ങള്‍.........

1945,ഓഗസ്റ്റ് 6.ഹിരോഷിമയില്‍ ബോംബ്‌ പതിച്ച കറുത്ത ദിനം. അന്ന് ജപ്പാനില്‍ വിതക്കപ്പെട്ട നാശത്തിന്റെ വിത്തുകള്‍ ഇന്നും അവിടെ പൊട്ടി മുളച്ചു കൊണ്ടിരിക്കുന്നു. അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു. Tinian എന്ന വടക്കന്‍ പസഫിക് ദ്വീപില്‍ നിന്നും 12സൈനികരും ആയി എനൊള ഗെ എന്നൊരു ബി-29 വിമാനം പറന്നുയര്‍ന്നു. 1500 മൈലുകള്‍ക്കപ്പുറമുള്ള ജപ്പാന്‍ ആയിരുന്നു അതിന്റെ ലക്‌ഷ്യം. വിമാനത്തിന്റെ സീലിങ്ങില്‍ നിന്നും ഒരു കൊളുത്തില്‍ തൂങ്ങി കിടക്കുകയായിരുന്നു മൂന്നു മീറ്റര്‍ നീളവും4400kg ഭാരവുമുള്ള ലിറ്റില്‍ ബോയ്‌ -ലോകത്തിലെ രണ്ടാമത്തെ ആറ്റം ബോംബ്‌ ഒന്നാമതേത്(The Gadget) ഏതാനും നാള്‍ മുന്‍പ് മെക്സിക്കോയിലെ മരുഭൂമിയില്‍ പരീക്ഷണാര്‍ഥം സ്ഫോടനം നടത്തി വിജയം ഉറപ്പു വരുത്തിയിരുന്നു. ഹിരോഷിമ നഗരത്തിലെ AIOIപാലമായിരുന്നു അതിന്റെ ലക്‌ഷ്യം. വിമാനം അതിന്റെ ലക്ഷ്യത്തിലേക്ക് അടുത്ത് വന്നു കൊണ്ടിരുന്നു. ക്യാപ്റ്റന്‍ വില്ല്യം .S.പാര്‍സന്‍സിന്റെ കണക്കുകൂട്ടല്‍ പാളി. പാലത്തില്‍ നിന്നും 800 അടി മാറിയാണ് ബോംബ്‌ പതിച്ചത്. അതിഭയങ്കരമായ ചൂടില്‍ ഹിരോഷിമ ഉരുകി തിളച്ചു. പാലം ഉരുകി ഒലിച്ചു പോയി. (ആദ്യത്തെ ആറ്റം ബോംബ്‌ ടെസ്റ്റിംഗ് സമയത്ത് ഉണ്ടായത് സൂര്യന്റെ ഉപരിതലതിലുള്ളതിന്റെ 10000 മടങ്ങ്‌ ചൂടാണ്. ) എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു നിമിഷം ജനം പകച്ചു നിന്നു. എവിടെയും അഗ്നി ഗോളങ്ങള്‍. ആകാശത്തിന്റെ ഉയരങ്ങളിലേക്ക് വളര്‍ന്നു പന്തലിക്കുന്ന കൂണ്‍ മേഘങ്ങള്‍.(Mushroom clouds) കാതു തുളക്കുന്നപൊട്ടിത്തെറിയുടെ ശബ്ദം.പച്ച മാംസം കരിഞ്ഞതിന്റെ മനം മടുപ്പിക്കുന്ന ഗന്ധം . സ്വപ്നങ്ങളെല്ലാം തകര്‍ന്നടിയുന്നതിന്റെ ഹൃദയഭേദകമായ നിലവിളി. മനുഷ്യന്റെയും മൃഗങ്ങളുടെയും കത്തിക്കരിഞ്ഞ അസ്ഥികൂടങ്ങള്‍. ശരീരമാസകലം പൊളളലേററ മനുഷ്യ രൂപങ്ങള്‍. . ഏകദേശം 100000 ആളുകള്‍ ആണ് സ്ഫോടനം നടന്ന ഉടനെ കൊല്ലപ്പെട്ടത്. 145000 ല്‍ അധികം പേര്‍ റേഡിയേഷന്റ പ്രത്യാഘാതങ്ങള്‍ മൂലം പിന്നീട് ഇഞ്ചിഞ്ചായി മരിച്ചു . ലോകം കീഴടക്കാനുള്ള മനുഷ്യന്റെ ത്വര ഇത് കൊണ്ടും ശമിച്ചില്ല . രണ്ടു ദിവസങ്ങള്‍ക്കു ശേഷം മേജര്‍ സ്വീനി പൈലററ് ആയുള്ള ബോസ്കര്‍ എന്ന വിമാനം ഫാറ്റ് മാന്‍ - നെയും വഹിച്ചു കൊണ്ട് പറന്നു. ജപ്പാനിലെ മറ്റൊരു നഗരമായ കൊകുര (Kokura) ആയിരുന്നു ഉന്നം. പക്ഷെ 
അന്തരീക്ഷം മേഘാവൃതമായതിനാല്‍ ലക്‌ഷ്യം മാറ്റി നാഗസാക്കി തുറമുഖത്തേക്ക് വിമാനം പാഞ്ഞു. ഹിരോഷിമയില്‍ നടമാടിയ ക്രൂരത നാഗസാക്കിയിലും ആവര്‍ത്തിച്ചു. 4500 kg ഭാരവും മൂന്നര മീറ്റര്‍ നീളവും ഉണ്ടായിരുന്ന തടിയന്‍ 740000 പേരെ ആണ് തല്‍ക്ഷണം കൊന്നത്. 
          ഹിരോഷിമയില്‍ നാശം വിതച്ച ലിറ്റില്‍ ബോയ്‌ രണ്ടാം ലോകമഹായുധത്തില്‍ മാന്‍ഹട്ടന്‍ പ്രോജെക്ടിലൂടെ അമേരിക്ക വികസിപ്പിച്ചെടുത്തതും ആദ്യം ആയുധമായി ഉപയോഗിച്ചതുമായ ആറ്റം ബോംബ്‌ ആണ്.  ഇതില്‍ യുറേനിയം -235 -ന്റെ ന്യൂക്ലിയര്‍ ഫിഷന്‍ (nuclear fission) ആണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത് .യുറേനിയം ഉപയോഗിച്ചുള്ള ആദ്യത്തെ സ്ഫോടനം എന്നും ഇതിനെ വിശേഷി പ്പിക്കാം . ഏകദേശം 600 - 860 mg ദ്രവ്യമാണ്‌ ഊര്‍ജമായി മാറിയത്. അതായതു ഏകദേശം 13 -18 കിലോ ടണ്‍ ടി.എന്‍.ടി യുടെ സ്ഫോടന ഫ ലമായുണ്ടാകുന്ന  ഊര്‍ജത്തിന് തുല്യം. നാഗസാക്കിയില്‍ വര്‍ഷിച ഫാറ്റ് മാന്‍ , ആയുധമായി ഉപയോഗിച്ച രണ്ടാമത്തെ ആറ്റം ബോംബ്‌  ആണ്.  ഇവിടെ പ്ലൂടോണിയം -239    ആണ് ഇന്ധനമായി ഉപയോഗിച്ചത്. 75മില്യന്‍ ഡൈനമിട്ട് സ്ടിക്കുകള്‍ക്ക് തുല്യമായ നശീകരണശേഷി ഉണ്ടായിരുന്നു  അതിന് . ലിറ്റില്‍ ബോയ്‌gun ടൈപ്പ് ഉം  ഫാറ്റ് മാന്‍ , implosion type  ഉം ബോംബുകള്‍  ആയിരുന്നു                                                                                 ജപ്പാനില്‍ മൂന്നു തരത്തിലാണ് നാശം വിതയ്ക്കപ്പെട്ടത്‌ .

1 .സ്ഫോടനം  (Blast )., 
2 അഗ്നി (Fire), 
3 .റേഡിയേഷന്‍ (radiation )  

1 .സ്ഫോടനം  (Blast )
--------------------------------
                ഒരു ആറ്റം ബോംബ്‌ -ല്‍   നിന്നും X-ray മൂലം വായു ചൂടുപിടിച്ചു (fire ball) എല്ലാ ദിശയിലേക്കും ഷോക്ക് അഥവാ മര്‍ദ്ദം പ്രയോഗിക്കുന്നു.  തത്ഫലമായുണ്ടാകുന്ന തരംഗങ്ങള്‍ക്ക് ശബ്ദത്തെക്കാളും വേഗത കൂടുതലാണ്.( മിന്നലും ഇടിനാദവും പോലെ) ഇതാണ് സ്ഫോടനത്തിനു കാരണം.
    2 അഗ്നി (Fire)
------------------------
                 കണ്ണിനെ അന്ധമാക്കുന്ന   തീവ്ര പ്രകാശമാണ് സ്ഫോടന ഫലമായി ആദ്യം ഉണ്ടാവുക.ഇതോടൊപ്പം അഗ്നിഗോളത്തില്‍ നിന്നും (fire ball) താപോര്‍ജവും തീവ്രത ഏറിയ ന്യൂട്രോണുകളും ഗാമ രശ്മികളും പുറപ്പെടും. ഹിരോഷിമയില്‍ ഉണ്ടായ അഗ്നിഗോളത്തിന്   370 m വ്യാസവും3980 ഡിഗ്രി സെല്‍ഷ്യസ് താപനിലയുമുണ്ടായിരുന്നു ഇവിടെ തീ കാറ്റ് വീശിയടിച്ചത് 3.2 കിലോമീടര്‍ വ്യാസത്തി ലുമായിരുന്നു  .  തകര്‍ന്നു വീണ കെട്ടിടങ്ങളുടെ അവശി ഷ്ടങ്ങള്‍ തീ പടരാന്‍ ഇടയാക്കി. 
3 . 
റേഡിയേഷന്‍
 ----------------------
               ബോംബ്‌ സ്ഫോടനം കഴിഞ്ഞുണ്ടാകുന്ന
റേഡിയേഷന്‍ന്റെ അവശിഷ്ടങ്ങള്‍ പൊടിപടലങ്ങള്‍ , ചാരം എന്നിവയോടൊപ്പം ഭൂമിയിലെക്കെത്തുന്നു(Fall out). ഫിഷന്‍ ഫലമായുണ്ടാകുന്ന ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ ഇത്തരം fall outഏറ്റവും വിനാശകാരിയാണ്.  ഒരു പക്ഷെ സ്ഫോടനംഅഗ്നിഎന്നിവയെക്കാളും.ഇവ മണ്ണിനെയും ആഹാരശ്രിംഖലയെയും മലിനമാക്കുന്നു. കൂടിയ അളവില്‍ ഇത്തരം  റേഡിയേഷന്‍ഏല്‍ക്കേണ്ടി വന്നവരാണ്   റേഡിയേഷന്‍ മൂലമുണ്ടായ മുറിവുകള്‍ ഏറ്റവരെക്കാള്‍ ആദ്യം മരിച്ചത്. ഫിഷന്‍ ഉല്‍പ്പന്നങ്ങള്‍ ശക്തമായ വായു പ്രവാഹത്തില്‍ stratosphereയില്‍  എത്തുന്നു. അവിടെ വച്ച് ഈ കണങ്ങള്‍ വിഭജിച്ച്‌  പരിസ്ഥിതിയുടെ ഭാഗമായി മാറി  ആഗോള തലത്തില്‍ വിനാശം വിതക്കുന്നു.    .


           റേഡിയേഷന്‍ ,മാരക മുറിവുകള്‍ എന്നിവ മൂലം ഏകദേശം 40000 പേര്‍ പിന്നീട് മരിച്ചു. അറ്റോമിക് റേഡിയേഷന്‍ സിന്‍ഡ്രോം എന്ന മാരക രോഗത്തിനടിമപ്പെട്ട് ഇന്നുംആളുകള്‍ മരിച്ചു കൊണ്ടിരിക്കുന്നു. തങ്ങളുടെതല്ലാത്ത കുറ്റത്തിന് ശിക്ഷ അനുഭവിച്ചു കൊണ്ട് തലമുറകള്‍ കടന്നുപോകുന്നു. ശിക്ഷ ഏറ്റു വാങ്ങിക്കൊണ്ടു പുതു തലമുറകള്‍ കടന്നു വരുന്നു. ലോകം എമ്പാടും എല്ലാവരും ആ അഭിശപ്ത ദിവസങ്ങളെ സ്മരിക്കുന്നു. എന്നിട്ടുമെന്തേ മനുഷ്യ മനസാക്ഷി ഉണരാത്തത്!!!
.ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട

Copy and WIN : 
ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട സഡാക്കോ സസാക്കിമാരും ഹിബാകുഷകളും ലോകത്ത് ഇനിയും ഉണ്ടാവാതിരിക്കണമെങ്കില്‍ അണുവികിരണമുണ്ടാക്കുന്ന എല്ലാ പ്രവര്‍ത്തനവും അവസാനിപ്പിക്കണം. ലോകത്തെ പല പ്രാവശ്യം നശിപ്പിക്കാനുള്ള അണുവായുധങ്ങള്‍ ശേഖരിച്ചു വെച്ചിട്ടുള്ളവര്‍ അവ നിര്‍വീര്യമാക്കുകയും പുതിയവ ഉല്‍പ്പാദിപ്പിക്കാതിരിക്കുകയും വേണം. ആണവ മാലിന്യങ്ങളുടെ നിര്‍മാര്‍ജനത്തിന് സുരക്ഷിതമായ മാര്‍ഗം ഇനിയും കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ആണവ നിലയങ്ങളും എതിര്‍ക്കപ്പെടേണ്ടതാണ്. സ്‌കൂളുകളില്‍ പോസ്റ്റര്‍ രചനയും പ്രദര്‍ശനവും നടത്തി മുഴുവന്‍ കുട്ടികളിലും യുദ്ധവിരുദ്ധ സന്ദേശം എത്തിക്കാവുന്നതാണ്. ചിത്രരചന, പ്രബന്ധം, പ്രസംഗമത്സരം എന്നിവയും നടത്താം. യുദ്ധത്തിന്റെ ഭീകരത ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് കുട്ടികളാണ്. ഭീകരപ്രവര്‍ത്തനങ്ങള്‍ കൂടിവരുന്ന വര്‍ത്തമാനകാലത്ത് സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും സന്ദേശം കുട്ടികളിലെത്തിക്കണം. യുദ്ധത്തിന്റെ ഭീകരത കാണിക്കുന്ന ഡോക്യുമെന്ററി സിനിമകള്‍ പ്രദര്‍ശിപ്പിക്കാവുന്നതാണ്. ആരോഗ്യത്തോടെ, സമാധാനത്തോടെ, ജീവിക്കാനുള്ള നമ്മുടെ അവകാശം ഉയര്‍ത്തിപ്പിടിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും വേണം. ഹിരോഷിമാ - നാഗസാക്കി ദിനങ്ങള്‍ അതിന് പ്രചോദനമാകണം.
















ഹിരോഷിമ ദിനം  










No comments: