28 September 2014
22 September 2014
19 September 2014
ലോക മുള ദിനം .....സപ്തംബര്‍ 18
ലോക മുള ദിനം ആചരിച്ചു
പുല്ലിന്‍റെ വംശത്തിലെ ഏറ്റവും വലിയ ചെടിയാണ് മുള. ഇതൊരു ഏകപുഷ്പിയാണ്. ഇതിലെ ഏറ്റവും വലിയ ഇനമായ ഭീമൻ മുളകൾക്ക് 80 അടിയോളം ഉയരമുണ്ടാകും.ഇതിൽ ചില ഇനങ്ങൾ എല്ലാ വർഷവും പുഷ്പിക്കുമെങ്കിലും ചിലവ ആയുസ്സിൽ ഒരിക്കൽ മാത്രമേ പുഷ്പിക്കാറുള്ളൂ. ഇളംപച്ച നിറത്തിലുള്ള ഇവയുടെ പൂക്കൾ വളരെ ചെറുതാണ്. മുളയുടെ ഫലത്തിന് ഗോതമ്പുമണിയോടാണ് കൂടുതൽ സാദൃശ്യം. പൂക്കുന്നതിനും രണ്ടുവർഷം മുമ്പ് തന്നെ മൂലകാണ്ഡത്തിന്റെ പ്രവർത്തനം നിലയ്ക്കുകയും തന്മൂലം പുതു മുളകൾ നാമ്പിടാതിരിക്കുകയും ചെയ്യും. സാധാരണ ഒരു മുളയ്ക്ക് 80 മീറ്റർ വരെ നീളവും 100 കിലോവരെ ഭാരവും കാണപ്പെടുന്നു.
പരിസ്ഥിതി കണ്‍ വീനര്‍ ശ്രീമതി ശാന്ത ടീച്ചര്‍ കുട്ടികള്‍ക്ക് മുളത്തൈ വിതരണം നടത്തുന്നു
സ്കൂള്‍ ഔഷധ കാവില്‍ മുളത്തൈകള്‍ നടുന്നു

പരിസ്ഥിതി ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ മുള ദിനം ആചരിച്ചു . പ്രധാനാധ്യാപിക ചടങ്ങില്‍ മുളയുടെ പരിസ്ഥിതി പ്രാധാന്യം വിശദീകരിച്ചു . സ്കൂള്‍ വളപ്പിലും .....സ്കൂള്‍ പരിസ്ഥിതി കാവിലും മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു . കുട്ടികള്‍ക്ക് മുളത്തൈകള്‍ വിതരണം നടത്തി
ഉപയോഗങ്ങൾ
വാണിജ്യപരമായി വളരെയേറെ ഉപയോഗങ്ങളുള്ള ചെടിയാണിത്.
- കടലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തു
- പന്തലിനു കാൽ നാട്ടുവാൻ
- കെട്ടിടനിർമ്മാണത്തിലും മറ്റും താൽക്കാലികമായ താങ്ങുകളായി.
- ഓടക്കുഴൽ നിർമ്മാണം (ഈറ്റ ഉപയോഗിക്കുന്നു.)
- കൊട്ടകൾ നിർമ്മിക്കാൻ
- ചൈന ,ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിൽ മുളയുടെ തളിര് ഭക്ഷണമായി ഉപയോഗിക്കുന്നു.
- മുളയുടെ കൂമ്പ് അച്ചാറിന് ഉപയോഗിക്കുന്നു.
- മുളയരി വളരെ ഔഷധഗുണമുള്ള ഭക്ഷ്യവസ്തുവാണ്.
- വള്ളം ഊന്നുന്നതിന് മുളയുടെ കഴുക്കോൽ ഉപയോഗിക്കുന്നു. (ആഴം കൂടിയ നദികളിലും, കായലിലും സഞ്ചരിക്കുന്ന വലിയ വള്ളങ്ങൾ വലിയ കഴുക്കോൽ വെള്ളത്തിനടിയിൽ മണ്ണിൽ ആഴ്ത്തി അതിൽ പ്രയോഗിക്കുന്ന ബലം കൊണ്ടാണ് സഞ്ചരിക്കുന്നത്.)
- മുളയുടെ വർഗ്ഗത്തിൽപ്പെട്ട ഇല്ലി ഏണിക്ക് ഉപയോഗിക്കുന്നു.
മുള കൊണ്ട് നിര്‍മ്മിച്ച പടിപ്പുര |
സ്കൂള്‍ വളപ്പില്‍ മുള ത്തൈ നടുന്നു
പരിസ്ഥിതി കണ്‍ വീനര്‍ ശ്രീമതി ശാന്ത ടീച്ചര്‍ കുട്ടികള്‍ക്ക് മുളത്തൈ വിതരണം നടത്തുന്നു
സ്കൂള്‍ ഔഷധ കാവില്‍ മുളത്തൈകള്‍ നടുന്നു
9 September 2014
7 September 2014
സ്കൂളില്‍ നടന്ന വിപുലമായ ഓണാഘോഷത്തില്‍ മുഴുവന്‍ കുട്ടികളും ,പിടി എ അംഗങ്ങളും , മദര്‍ പി ടി എ അംഗങ്ങളും പങ്കെടുത്തു . എല്ലാവര്‍ക്കും പയസത്തോടെയുള്ള സദ്യയും നല്‍കി ....
പൂക്കള മത്സരത്തില്‍ വിജയിച്ച ക്ലസ്സുകള്‍ക്കുള്ള സമ്മാനങ്ങള്‍ ഓണ അവധിക്കു ശേഷം നല്‍കുന്നതാണ് ....
========================================================================
പൂക്കള മത്സര വിജയികള്‍
യു പി വിഭാഗം
ഒന്നാം സ്ഥാനം ..7B
രണ്ടാം സ്ഥാനം . 6A
പ്രോത്സാഹന സമ്മാനം ...5A
3 & 4 ക്ലാസ്സ്
ഒന്നാം സ്ഥാനം 3A
രണ്ടാം സ്ഥാനം 4A
1&2 ക്ലാസ്സ്
ഒന്നാം സ്ഥാനം 1A
രണ്ടാം സ്ഥാനം 2A
.===============വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ =====================
ഓണാഘോഷം 2014-15 ചിത്രങ്ങളിലൂടെ
Subscribe to:
Posts (Atom)